ഗർഭപാത്രത്തിൽനിന്ന്​ ആറ്​ കിലോയുള്ള മുഴ നീക്കി

ഗർഭപാത്രത്തിൽനിന്ന്​ ആറുകിലോ ഭാരമുള്ള മുഴനീക്കി തൊടുപുഴ: ഗർഭപാത്രത്തിൽനിന്ന്​ ആറുകിലോ ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കി. മൂവാറ്റുപുഴ കദളിക്കാട് സ്വദേശിനിയെ കടുത്ത വയറുവേദനയും രകതസ്രാവവുമായി തിങ്കളാഴ്ചയാണ്​ തൊടുപുഴ ചാഴികാട്ട് മൾട്ടി സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പരിശോധനയിൽ ഗർഭപാത്രത്തിനുള്ളിൽനിന്ന് ക്രമാതീതമായി പുറത്തേക്ക്​ വളർന്ന മുഴയും ഗർഭപാത്രത്തിൽ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മറ്റു മുഴകളും കണ്ടെത്തി. കരൾ രോഗത്തിന് യുവതി ചികിത്സയിലുള്ളതിനാൽ മറ്റ്​ ആശുപത്രി അധികൃതർ ശാസ്​ത്രക്രിയക്ക്​ വിസമ്മതിക്കുകയായിരുന്നു എന്ന്​ ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ്​​ ഡോ. മീന സോമന്‍റെ നേതൃത്വത്തിൽ ഡോ. ടോമി മാത്യു (ജനറൽ സർജറി), ഡോ. മാത്യൂസ്​ ജെ.ചൂരയ്ക്കൻ (ഗ്യാസ്​ട്രോ എൻട്രോളജി), ഡോ. എലിസബത്ത് (ഗൈനക്കോളജി), ഡോ. രഞ്ജിത്, ഡോ. സുനിൽ (അനസ്തേഷ്യ) എന്നിവർ ചേർന്ന്​ മൂന്ന്​ മണിക്കൂർ കൊണ്ട് ശാസ്​ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. മുല്ലപ്പെരിയാർ കേസ്​: സർക്കാർ സത്യവാങ്​മൂലം നൽകണം -ഡീൻ കുര്യാക്കോസ്​ തൊടുപുഴ: അതീവ ദുർബലാവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാം ഡീ കമീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ സേവ് കേരള ബ്രിഗേഡ് സംസ്ഥാന പ്രസിഡൻറ് അഡ്വ. റസൽ ജോയി കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിനെ പിന്തുണച്ച്​ സംസ്ഥാന സർക്കാർ അടിയന്തരമായി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഡാം ദുർബലമല്ലെന്ന നിലപാടിലാണ് തുടക്കം മുതൽ തമിഴ്നാട്. 2027ൽ റസൽ ജോയി സുപ്രീംകോടതിയിൽ നൽകിയ കേസ്​ കേരള സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തത് മൂലം നിരസിക്കുകയായിരുന്നു. കോടതി ഉടൻ പരിഗണിക്കാനിരിക്കുന്ന പൊതുതാൽപര്യ ഹരജിയെ പിന്തുണച്ച്​, ഡീ കമീഷൻ തീയതി നിശ്ചയിക്കുന്നതിനെ പൂർണമായും അനുകൂലിക്കുന്നു എന്നും പരിശോധനക്ക്​ ആവശ്യമായ ചെലവ് സംസ്ഥാനം വഹിക്കാമെന്നും കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും കേരളം അറിയിക്കണമെന്ന്​ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് അഭ്യർഥിച്ച്​ പ്രമേയം പാസാക്കി അയക്കാൻ ആവശ്യപ്പെട്ട്​ എം.പി എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രസിഡന്‍റുമാർക്കും സെക്രട്ടറിമാർക്കും കത്തയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.