കട്ടപ്പന: കൃഷിക്കാർക്കുവേണ്ടി സംസ്ഥാനം കേന്ദ്രസർക്കാറിനോടുള്ള വിരോധം വെടിയണമെന്ന് കർഷക മോർച്ച അഖിലേന്ത്യ ഉപാധ്യക്ഷൻ ജയസൂര്യൻ. കർഷകരക്ഷക്ക് കേന്ദ്രം നടപ്പാക്കുന്ന പദ്ധതികൾ കേരളം ഉപേക്ഷിക്കരുതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്പൈസസ് ബോർഡിന്‍റെ നവീകരണം സംബന്ധിച്ച് കേന്ദ്രസർക്കാർ അഭിപ്രായം ആരാഞ്ഞെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. വളം, കീടനാശിനി ലോബികളുമായി കേരള സർക്കാർ ഒത്തുകളിക്കുകയാണ്. ഈ നയം തുടർന്നാൽ ജൻഔഷധി മോഡലിൽ വിലക്കുറവുള്ള വളം, കീടനാശിനി വിൽപനശാലകൾ തുടങ്ങാൻ കർഷക മോർച്ച ആവശ്യപ്പെടും. കാർഷിക മേഖലക്ക് കേന്ദ്രം എത്ര കോടി നൽകിയെന്നത് സംബന്ധിച്ച് കേരളം ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എൻ. മോഹൻദാസും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.