പച്ചക്കറി മൊത്തവില ഇടിഞ്ഞിട്ടും വിപണിയിൽ കുറയുന്നില്ല

പീരുമേട്: തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ മൊത്തവില ഗണ്യമായി കുറഞ്ഞിട്ടും വില കുറക്കാതെ വ്യാപാരികൾ. കടകളിൽ വിൽക്കുന്നതിലും വൻ വിലക്കുറവിലാണ് വഴിയോരക്കച്ചവടക്കാരും വാഹനങ്ങളിലും വിൽപന നടത്തുന്നത്. തമിഴ്നാട് അച്ചിങ്ങ പയറിന് കടകളിൽ 60 രൂപ വാങ്ങുമ്പോൾ വഴിയോര കച്ചവടക്കാർ വിൽക്കുന്നത്​ 40 രൂപക്ക്​. നാടൻ തക്കാളി 20 രൂപക്ക് വഴിയോരത്ത് ലഭിക്കും. ബീൻസിന് കടയിൽ 60 രൂപയും വഴിയോരത്ത്​ 50 രൂപയുമാണ്​. ഉരുളക്കിഴങ്ങ്​ കടകളിൽ 32 രൂപക്ക് വിൽക്കുമ്പോൾ 28 രൂപയാണ്​ വഴിയോര വില. പാവക്ക, പച്ചമുളക്, വെണ്ടക്ക, കോവക്ക, വെള്ളരിക്ക തുടങ്ങിയവക്കും വഴിയോരങ്ങളിൽ കിലോക്ക്​ 10 മുതൽ 15 രൂപ വരെ കുറവാണ്. വാഹനങ്ങളിൽ വിൽക്കുന്നവർ ഹോട്ടലുകൾക്കും അധികസാധനങ്ങൾ വാങ്ങുന്നവർക്കും ഇതിലും കുറവിൽ നൽകുന്നുണ്ട്​. ഒരാഴ്ചയായിട്ട്​ തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ വില ഗണ്യമായി കുറഞ്ഞിരുന്നു. കേരളത്തിൽ മഴ മാറിയതോടെ പ്രാദേശികമായി പച്ചക്കറി ഉൽപാദനം കൂടിയത്​ വില കുറയാൻ കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.