നിയന്ത്രണംവിട്ട ലോറി കലുങ്കിലിടിച്ചുനിന്നു; അപകടം ഒഴിവായി

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണംവിട്ട ലോറി അപകടത്തിൽപ്പെട്ടു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്‌നാട് ദിണ്ഡിഗലില്‍നിന്ന്​ വാളന്‍പുളിയുമായി വന്ന ലോറി കലുങ്ക് തകർത്താണ് നിന്നത്. വീതികുറഞ്ഞ റോഡിന്‍റെ ഭാഗത്തെ കലുങ്ക് തകര്‍ത്ത് ലോറി റോഡില്‍നിന്ന്​ തെന്നിമാറുകയായിരുന്നു. 100 അടിയിലേറെ താഴ്ചയുള്ള ഭാഗത്ത് കൊക്കയിലേക്ക് മുൻഭാഗം നീങ്ങിയെങ്കിലും തലനാരിഴക്ക്​ രക്ഷപ്പെട്ടു. റോഡിന്‍റെ വീതികുറവാണ് അപകടത്തിന് കാരണം. കലുങ്കുകള്‍ തകര്‍ന്ന് കാടുമൂടിയിട്ടുമുണ്ട്​. മുന്നറിയിപ്പ് ബോര്‍ഡുകളാന്നുമില്ല. റോഡിന്‍റെ വീതി കൂട്ടണമെന്നും തകര്‍ന്ന കലുങ്കുകള്‍ പുനര്‍നിർമിച്ച് അപകടഭീഷണി കുറക്കണമെന്നും പ്രദേശവാസികളും വാഹന ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നു​ണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. idk adi 5 accident ചിത്രം - അപകടത്തിൽപ്പെട്ട ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തെന്നിമാറിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.