കാഞ്ഞാർ: കൂവപ്പള്ളി സി.എം.എസ് ഹൈസ്‌കൂളിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പറഞ്ഞുതീർക്കാനെത്തിയ രക്ഷിതാവ് വിദ്യാർഥിയെ മർദിച്ചതായി പരാതി. രക്ഷിതാവായ ചക്കിക്കാവ് പുലിക്കള്ളിൽ സന്ധ്യ ഷൈജു ക്ലാസിൽ കയറി വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റം പറഞ്ഞുതീർക്കാൻ രക്ഷിതാക്കളെ ബുധനാഴ്ചയാണ് സ്‌കൂളിൽ വിളിച്ചുവരുത്തിയത്. പട്ടികവർഗ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കുവേണ്ടി ഹോസ്റ്റൽ വാർഡനും മറ്റൊരു വിദ്യാർഥിക്കുവേണ്ടി കൂവപ്പള്ളി സ്വദേശിയായ മാതാവുമാണ് രാവിലെ 11ഓടെ എത്തിയത്. സ്‌കൂളിൽ എത്തിയ മാതാവ് ക്ലാസ് മുറിയിലെത്തി ഹോസ്റ്റലിലെ വിദ്യാർഥിയെ മർദിക്കുകയായിരുന്നു. തടസ്സംപിടിക്കാനെത്തിയ സ്‌കൂൾ ജീവനക്കാരനും മർദനമേറ്റു. പരിക്കേറ്റ വിദ്യാർഥിയെ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തുടർന്ന് തൊടുപുഴ ജില്ല ആശുപത്രിയിലേക്കും മാറ്റി. ഹെഡ്മിസ്ട്രസ് ഇടപെട്ടാണ് കുട്ടിയുടെ മാതാവിനെ സ്‌കൂളിൽനിന്ന് പുറത്തേക്കയച്ചത്. രേഖാമൂലം പരാതി കിട്ടാത്തതുകൊണ്ട് കേസെടുത്തില്ലെന്ന് സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐ കെ.ഐ. നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.