തൊടുപുഴ: ഏലം വിലയിടിവ് തടയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ ജില്ല കമ്മിറ്റി സ്പൈസസ് ബോർഡ് ചെയർമാന് നിവേദനം നൽകി. വിലത്തകർച്ച ജില്ലയിലെ മലയോര ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെയും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെയും സ്പൈസസ് ബോർഡിന്‍റെയും സംയുക്ത ഇടപെലിൽ ഏലം വിലത്തകർച്ച തടയാൻ വിലസ്ഥിരത ഫണ്ട് രൂപവത്കരിക്കുകയും അതിനായി സ്പൈസസ് ബോർഡ് മുൻകൈ എടുക്കുകയും വേണം. ഏലക്ക ലേലം സ്പൈസസ് ബോർഡ് നേരിട്ട് നടത്തണം. കിലോക്ക് 2500 രൂപ തറവില നിശ്ചയിക്കണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു. ചിത്രം TDL KISANSABHA ഒളിമ്പിക് ഗെയിംസ് സമാപനം റദ്ദാക്കി തൊടുപുഴ: ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ജില്ല ഒളിമ്പിക് ഗെയിംസിന്‍റെ സമാപന ചടങ്ങ് നടന്നില്ല. ബുധനാഴ്ച വൈകീട്ട് നാലിന് മുട്ടം റൈഫിൾ ക്ലബിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സമാപന സമ്മേളനമാണ് ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.