വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്​ ഉദ്ഘാടനം

അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എൻ.ആർ സിറ്റി യൂനിറ്റും ഓഫിസും ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എൻ. ദിവാകരൻ പതാക ഉയർത്തി. ദേശീയ വായനശാല ഹാളിൽ നടന്ന യോഗത്തിൽ യൂനിറ്റ് പ്രസിഡന്‍റ്​ വി.എസ്. ലതീഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസ്സൻ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ സണ്ണി പൈമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സോജൻ വർഗീസ്, കെ.ടി. ഐബി, ജെയിംസ് മാത്യു, പി.ജെ. ജോൺസൺ, വി.വി. കുര്യാക്കോസ്, ജോയി പൂപ്പാറ, ടെൻസൻ സൈമൺ എന്നിവർ സംസാരിച്ചു. idl adi 2 marchant കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എൻ.ആർ സിറ്റി യൂനിറ്റ് ഉദ്ഘാടനം ജില്ല പ്രസിഡന്‍റ്​ കെ.എൻ. ദിവാകരൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.