നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കണം -നൈനാര്‍ ജുമാമസ്ജിദ് കമ്മിറ്റി

തൊടുപുഴ: നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍പ്ലാന്‍ പുനഃപരിശോധിക്കണമെന്ന് കാരിക്കോട് നൈനാര്‍ ജുമാമസ്ജിദ് പരിപാലന സമിതി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാരിക്കോട് നൈനാര് പള്ളിയുടെ മതസ്ഥാപനങ്ങള്‍ക്കും നൂറുകണക്കിന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഘാതമേല്‍പ്പിക്കുന്നതാണ് നിര്‍ദിഷ്ട മാസ്റ്റര്‍പ്ലാന്‍. ഇപ്പോള്‍ കരടായി പ്രസിദ്ധീകരിച്ച മാസ്റ്റര്‍പ്ലാന്‍ നടപ്പായാല്‍ കാരികോട്, കീരികോട്, കുമ്മംകല്ല്, ഉണ്ടപ്ലാവ് മേഖലയിലെ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും പൂര്‍ണമായും ഭാഗികമായും പൊളിച്ചുമാറ്റേണ്ടിവരും. നൈനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ ഉണ്ടപ്ലാവ് റോഡിന് ചേര്‍ന്ന്​ സ്ഥിതിചെയ്യുന്ന ശൈഖ് മുഹമ്മദുല്‍ കൂതാരി എന്ന സൂഫി വര്യ‍ൻെറ ഖബറിടം റോഡ് വീതികൂട്ടലിനെ തുടര്‍ന്ന് അപകടത്തിലാകും. പേട്ട റോഡിലെ പള്ളിവക കെട്ടിടവും പള്ളിയോട് ചേര്‍ന്നുള്ള ഭണ്ഡാരക്കുറ്റിയും സ്ഥാപനങ്ങളും പള്ളിയുടെ സമീപത്തെ രണ്ട് മദ്​റസ കെട്ടിടങ്ങളും ഉള്‍​പ്പെടെ പൊളിക്കേണ്ടിവരും. നാടി‍ൻെറ വികസനത്തിന് പദ്ധതികള്‍ തയാറാക്കുമ്പോള്‍ നേട്ടങ്ങളോടൊപ്പം മതസ്ഥാപനങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാകുന്ന കോട്ടങ്ങളും വിലയിരുത്തുവാന്‍ അധികാരികള്‍ തയാറാവണമെന്ന്​ മഹല്ല് പരിപാലന സമിതി അഭ്യര്‍ഥിച്ചു. പ്രസിഡന്‍റ്​ പി.പി. അസീസ് അധ്യക്ഷതവഹിച്ചു. ചീഫ് ഇമാം നൗഫല്‍ കൗസരി, ജനറൽ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ്, ട്രഷറര്‍ ഷാഹുല്‍ ഹമീദ് പടിഞ്ഞാറേക്കര എന്നിവർ സംസാരിച്ചു. ബാല ചിത്രരചന മത്സരം മാറ്റി തൊടുപുഴ: കോവിഡ്-19 രോഗവ്യാപന സാഹചര്യത്തിൽ 22ന് ചെറുതോണിയില്‍ നിശ്ചയിച്ചിരുന്ന കുട്ടികളുടെ ചിത്രരചന മത്സരം മാറ്റി​വെച്ചതായി ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.