തൊടുപുഴ: തൊടുപുഴയിൽ സമാധാനമായി കച്ചവടം ചെയ്യുന്നതിനുള്ള സാഹചര്യം നഷ്ടമായിരിക്കുകയാണെന്ന് വ്യാപാരികൾ. കഴിഞ്ഞദിവസം തൊടുപുഴ ജല അതോറിറ്റി റോഡിൽ പി.കെ സ്റ്റോഴ്സ് എന്ന പലചരക്ക് കട സാമൂഹിക വിരുദ്ധർ അഗ്നിക്കിരയാക്കി. കൂടാതെ കളിപ്പാട്ടം എന്ന വ്യാപാരസ്ഥാപനതിന് മുൻ വശത്ത് വെച്ചിരുന്ന കളിപ്പാട്ടങ്ങൾ അജ്ഞാത വാഹനംകൊണ്ട് ഇടിച്ച് 14,000 രൂപയുടെ നഷ്ടം വരുത്തി. തൊടുപുഴയിൽ കുറച്ചുനാളുകളായി സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാവുകയാണ്. നഗരമധ്യത്തിൽ സ്ത്രീകൾ അടക്കമുള്ള സംഘം വിലസുമ്പോൾ നടപടിയെടുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന് അസോ. പ്രസിഡന്‍റ് രാജു തരണിയിൽ ചൂണ്ടിക്കാട്ടി. സാമൂഹികവിരുദ്ധരെ എത്രയുംവേഗം അമർച്ച ചെയ്യണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോ. അധികാരികളോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ സാലി എസ്.മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയന്‍റ് സെക്രട്ടറിമാരായ ഷറീഫ് സർഗം, ബെന്നി ഇല്ലിമ്മൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.