കട്ടപ്പന: പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച മലയോര ഉണർവ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസുകുട്ടി കണ്ണമുണ്ടയിൽ നിവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫാ. ജിൽസൺ കുന്നത്തുപുരയിടത്തിൽ ഉദ്ഘാടനം ചെയ്യും. കമ്പനി ചെയർമാൻ രാജേന്ദ്രൻ മാരിയിൽ അധ്യക്ഷതവഹിക്കും. ഡോ. സിബി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ആശാ നിർമൽ ഷെയർ സർട്ടിഫിക്കറ്റ് ഉദ്ഘാടനം നിർവഹിക്കും. ജോമോൻ വെട്ടിക്കാലായിൽ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബെർളി ജോസഫ്, ബാബു തോമസ്, രാജേന്ദ്രൻ മാരിയിൽ, വിശാൽ വി. ജോർജ്, കെ.എസ്. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.