നവകേരളം കര്‍മപദ്ധതി; ആലോചന യോഗം

തൊടുപുഴ: നവകേരളം കര്‍മപദ്ധതിയുടെ രണ്ടാംഭാഗം 'ഏകലോകം -ഏകാരോഗ്യം' ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കലക്ടർ ഷീബ ജോര്‍ജി‍ൻെറ അധ്യക്ഷതയില്‍ 21ന്​ രാവിലെ 10.30 ന് കലക്​ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചന യോഗം സംഘടിപ്പിക്കും. മനുഷ്യനെയും മറ്റു ജന്തുജാലങ്ങളെയും സസ്യങ്ങളെയും പ്രകൃതിയെ ആകെ തന്നെയും ലക്ഷ്യമിട്ടുള്ള ഏകാരോഗ്യം എന്ന ആശയം കേരളത്തില്‍ അവതരിപ്പിക്കുന്നതിനും ഏറ്റെടുത്ത് നടത്തുന്നത് ആലോചിക്കുന്നതിനുമാണ് യോഗം ചേരുന്നത്. ലോകാരോഗ്യ സംഘടന, ഫുഡ് ആൻഡ്​ അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍, ലോക മൃഗാരോഗ്യ സംഘടന തുടങ്ങിയ അന്തരാഷ്ട്ര ഏജന്‍സികള്‍ ഏകാരോഗ്യ സങ്കല്‍പം മുഖ്യലക്ഷ്യമായി ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം ജനുവരി അവസാന വാരം മുഖ്യമന്ത്രി നിര്‍വഹിക്കും. പുതിയ എ.ടി.എമ്മുകളും ബ്രാഞ്ചുകളും ആരംഭിക്കണം -ഡീന്‍ കുര്യാക്കോസ് എം.പി തൊടുപുഴ: പുതിയ എ.ടി.എമ്മുകളും ബ്രാഞ്ചുകളും ആരംഭിക്കുന്നതിന് ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതിയില്ലെന്ന കാരണത്താല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കണം. ഏകപക്ഷീയമായി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടരുതെന്നും പറഞ്ഞു. ബാങ്കുകള്‍ വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് യോഗത്തിന്​ അധ്യക്ഷതവഹിച്ച് കലക്​ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ വായ്പ നല്‍കുന്നതടക്കം ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ വിദ്യാർഥികളിലും രക്ഷിതാക്കളെയും അറിയിക്കുകയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് നടത്താനും ജില്ലതല ബാങ്കിങ്​ അവലോകന സമിതി യോഗത്തില്‍ തീരുമാനിച്ചു. ഓണ്‍ലൈനായി നടത്തിയ ജില്ലതല ബാങ്കിങ് അവലോകനയോഗത്തില്‍ വിവിധ ബാങ്ക്​ അധികൃതര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.