പെണ്‍കുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനം

നെടുങ്കണ്ടം: സമഗ്രശിക്ഷ കേരള നടപ്പാക്കിവരുന്ന ഏഴുമുതല്‍ 12വരെ ക്ലാസുകളിലെ പെണ്‍കുട്ടികളുടെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നെടുങ്കണ്ടം ബിആര്‍.സിയുടെ നേതൃത്വത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ ജില്ല പ്രാജക്ട്​ കോഓഡിനേറ്റര്‍ ഡി. ബിന്ദുമോള്‍ അധ്യക്ഷതവഹിച്ചു. പോഗ്രാം ഓഫിസര്‍ കെ.എ. ബിജുമോന്‍, ബ്ലോക് പ്രോജക്ട് കോഓഡിനേറ്റര്‍ പി.കെ. ഗംഗാധരന്‍, ബി.ആര്‍.സി ട്രെയിനര്‍ ഗോകുല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്​ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ ജൂഡോ, കരാട്ടേ എക്‌സിബിഷന്‍ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.