നെടുങ്കണ്ടത്ത്​ സബ്ജയില്‍ വേണമെന്ന്​

നെടുങ്കണ്ടം: താലൂക്ക്​ ആസ്ഥാനമായ നെടുങ്കണ്ടത്ത്​ സബ് ജയില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. പീരുമേട്, ദേവികുളം സബ്ജയിലുകളിലേക്ക്​ 65 ഉം 80 ഉം കി.മീറ്റര്‍ ദൂരമുണ്ട്​. കട്ടപ്പന, നെടുങ്കണ്ടം കോടതികളുടെ അധികാര പരിധിയില്‍ വരുന്ന വിവിധ കേസുകളുമായി ബന്ധപ്പെട്ട്​ റിമാൻഡ്​ ചെയ്യുന്നവരെയും ശിക്ഷിക്കപ്പെടുന്നവരെയും പാര്‍പ്പിക്കണമെങ്കില്‍ പീരുമേട്ടിലോ ദേവികുളത്തോ പോകണം. ഇവരുമായി പോകുന്ന പൊലീസുകാരുടെ ദുരിതത്തിനൊപ്പം സര്‍ക്കാറിനും കടുത്ത സാമ്പത്തിക ബാധ്യതയാണ്. സെഷന്‍സ് അടക്കം കട്ടപ്പനയിലും നെടുങ്കണ്ടത്തുമായി അരഡസനോളം കോടതി ഉണ്ട്. ഇവിടങ്ങളില്‍ നിരവധി കേസുകളുമുണ്ട്. പ്രതികളെ സ്വകാര്യ ബസുകളില്‍ കയറ്റിവേണം കൊണ്ടുപോകാന്‍. രണ്ട് ബസുകളും മറ്റും മാറിക്കയറണം. നെടുങ്കണ്ടത്ത് സബ് ജയില്‍ ആരംഭിച്ചാല്‍ ഇത് പരിഹരിക്കാനാവും. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ കെട്ടിടമടക്കം ഉണ്ടാക്കാന്‍ ജയില്‍വകുപ്പ് തയാണെന്ന് ജില്ല ജയില്‍ സൂപ്രണ്ട് അറിയിച്ചിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ വകുപ്പിന്‍റെ സ്ഥലം കാടുപിടിച്ച് കിടപ്പുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.