ഏലക്ക വിലയിടിവ്: സ്​പൈസസ്​ ബോര്‍ഡ് ഓഫിസ്​ ധര്‍ണ നാളെ

നെടുങ്കണ്ടം: ഏലക്കയുടെ വിലയിടിവ് പരിഹരിച്ച് കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സ്​പൈസസ് ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്​ കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം സ്​പൈസസ് ബോര്‍ഡ് ഡിവിഷനല്‍ ഓഫിസിനു മുന്നില്‍ ബുധനാഴ്ച്ച ധര്‍ണ നടത്തും. കഴിഞ്ഞവര്‍ഷം സീസൺ ആരംഭത്തില്‍ 1400 രൂപ വിലയുണ്ടായിരുന്ന ഏലക്കക്ക്​ ഇപ്പോള്‍ കിലോഗ്രാമിന് 700 രൂപയാണുള്ളത്​. ഏലകൃഷിയുമായി ഒരുവിധത്തിലും മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ്. ലേല ഏജന്‍സികളും വന്‍കിട കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിമൂലമാണ് ഇപ്പോഴത്തെ വിലത്തകര്‍ച്ച. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും സ്​പൈസസ് ബോര്‍ഡും ഇടപെട്ട് കിലോഗ്രാമിന് 2000 രൂപ തറവില നിശ്ചയിച്ച് കര്‍ഷകരെ സഹായിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് ധര്‍ണ. രാവിലെ 10ന് കേരള കോണ്‍ഗ്രസ്​ വര്‍ക്കിങ്​ ചെയര്‍മാന്‍ പി.സി. തോമസ്​ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.