അടിമാലി: വിള ഇൻഷുറൻസ് തുക ലഭിക്കാൻ കാലതാമസമെന്ന് കർഷകരുടെ പരാതി. 2019ൽ കൃഷിനാശം സംഭവിച്ച കർഷകരാണ് ക്ലെയിം തുക ഇതുവരെ ലഭിച്ചില്ലെന്ന പരാതി ഉയർത്തുന്നത്. ഏറെ കൊട്ടിഗ്ഘോഷിച്ച് സർക്കാർ നടപ്പാക്കിയതാണ് വിള ഇൻഷുറൻസ്. ഇൻഷുർ ചെയ്യുന്ന വിള നശിച്ചാൽ കർഷകന് നഷ്ടപരിഹാരം ലഭിക്കുമെന്ന് പറഞ്ഞാണ് കൃഷി ഓഫിസർമാർ ആളെ ചേർത്തത്. കൃഷി ചെയ്യുന്ന തോട്ടത്തിലെ വിള ഏതോ, അത് മുഴുവനായി ഇൻഷുർ ചെയ്യണമെന്നതാണ് വ്യവസ്ഥ. കൃഷിനാശം സംഭവിച്ചാൽ കൃഷി ഓഫിസർ വന്ന് പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് പല കർഷകരും പദ്ധതിയിൽ ചേരുകയും കൃഷിനാശം ഓഫിസറെ നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. കൃഷി ഓഫിസർ റിപ്പോർട്ട് നൽകി വർഷം രണ്ടുകഴിഞ്ഞിട്ടും ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി. തുക ലഭിക്കാത്തതിനെക്കുറിച്ച് കൃഷി ഓഫിസിൽ അന്വേഷിക്കുമ്പോൾ ഉടൻ ലഭിക്കുമെന്ന് മാത്രമാണ് മറുപടിയെന്ന് കർഷകർ പറയുന്നു. രാജാക്കാട് മേഖലയിലെ നിരവധി ഏത്തവാഴ കർഷകർക്കാണ് ഇങ്ങനെ ഇൻഷുർ തുക ലഭിക്കാനുള്ളത്. പല കർഷകരും പാട്ടത്തിന് സ്ഥലമെടുത്തവരും പങ്ക് കൃഷി നടത്തുന്നവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.