മൂന്നാർ: സവാരി . പഞ്ചാബ് സ്വദേശിയായ യുവാവിനാണ് ഫോട്ടോ പോയന്‍റിൽ സവാരിക്ക് നിർത്തിയിരിക്കുന്ന കുതിരയുടെ ചവിട്ടേറ്റത്. തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. സവാരിക്ക് നിർത്തിയിരിക്കുന്ന കുതിരയുടെ അടുത്തേക്ക് വിനോദസഞ്ചാരി എത്തിയപ്പോഴായിരുന്നു ആക്രമണം. കൈകാലുകൾക്ക് പരിക്കേറ്റ യുവാവിന് മൂന്നാറിലെ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകി. കഴിഞ്ഞ ആഴ്ച് മാട്ടുപ്പെട്ടിയിൽ മറ്റൊരു കുതിര വിനോദസഞ്ചാരിയെ കടിച്ച് പരിക്കേൽപിച്ചിരുന്നു. സവാരിക്കെത്തിക്കുന്ന കുതിരകൾ കൂടുതൽ ഇണക്കമുള്ളവ ആകണമെന്നാണ് വ്യവസ്ഥ. ഇതിന്‍റെ നടത്തിപ്പുകാർക്ക് മതിയായ പരിശീലനവും ഉണ്ടായിരിക്കണം. എന്നാൽ, മൂന്നാറിലുള്ള കുതിരകൾ ഇത്തരത്തിൽ മനുഷ്യരോട് ഇണക്കമുള്ളവയല്ലെന്നും നടത്തിപ്പുകാർക്ക് വേണ്ടത്ര പരിശീലനമില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.