ക്രൈംബ്രാഞ്ച്‌ സ്വന്തം കെട്ടിടത്തിലേക്ക്; നിർമാണം ഉടൻ

മുട്ടം: സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനുവേണ്ടി പുതിയ കെട്ടിടം പണിയുന്നു. മുട്ടം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം എം.വി.ഐ.പിയുടെ അധീനതയിലുണ്ടായിരുന്ന ഒരേക്കർ സ്ഥലമാണ് ക്രൈംബ്രാഞ്ച്‌ ജില്ല ഓഫിസിനുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. രണ്ടേകാൽ കോടി മുടക്കി ഇരുനില കെട്ടിടം പണിയാനാണ് തീരുമാനം. ആദ്യഘട്ടത്തിന്​ 40 ലക്ഷം രൂപ അനുവദിച്ചു. കേരള പൊലീസ് ഹൗസിങ്​ കോഓപറേറ്റിവ്​ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിച്ച് ഓഫിസ് പ്രവർത്തനം ആരംഭിക്കും. രണ്ടുവർഷമായി തൊടുപുഴയിലെ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. അതിനുമുമ്പ്​ തൊടുപുഴ ഡിവൈ.എസ്.പി ഓഫിസ് കെട്ടിടത്തിലായിരുന്നു. tdl mltm2 മുട്ടം സബ് സ്റ്റേഷന് സമീപം ക്രൈംബ്രാഞ്ച്​ ഓഫിസ്​ നിർമാണത്തിന്​ ഏറ്റെടുത്ത സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.