റോഡ്​ നന്നാക്കാത്തതിനെതിരെ ശവപ്പെട്ടി ചുമന്ന്​ പ്രതിഷേധം

കട്ടപ്പന: വർഷങ്ങളായി തകർന്ന കാഞ്ചിയാർ-പള്ളിക്കവല-വെങ്ങാലൂർക്കട, നരിയമ്പാറ-സ്വർണവിലാസം-കൽത്തൊട്ടി റോഡുകൾ നന്നാക്കാത്തതിന് എതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ശവപ്പെട്ടി ചുമന്ന് പ്രതിഷേധം. കരാറുകാരൻ വാക്കുപാലിക്കണമെന്നും റോഡ് നിർമാണം പൂർത്തിയാക്കണമെന്നും പൊതുമരാമത്ത് അധികൃതർ കണ്ണുതുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഡെൻസൻ കെ.മോനിച്ചൻ, മനു എം.ജോയി, ബിജു കുരുവിക്കാട്ട്, സിബി ആന്‍റണി, കെ.ടി. രാജേഷ്, ആൽബിൻ ബാബു, ഡെനിൻ സിബി, മിബിൻ, ബേബി അതിരമ്പുഴ, ഉണ്ണി കടമ്പനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ. ശവപ്പെട്ടിയുമായി നാട്ടുകാരുടെ പ്രതിഷേധസമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.