മൂന്നാർ: പഞ്ചായത്ത് പ്രസിഡന്‍റിനെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ തന്നെ അസഭ്യം പറയുന്നതായി വനിത പഞ്ചായത്ത് പ്രസിഡന്‍റ് നൽകിയ പരാതിയിലാണ് നടപടി. ദേവികുളം മുൻ എം.എൽ.എ എ.കെ മണിയടക്കമുള്ള നേതാക്കൾക്ക് എതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളിലാണ് കേസ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാർ കഴിഞ്ഞ ദിവസമാണ് വനിത കമീഷനും പൊലീസിനും പരാതി നൽകിയത്. കൂറുമാറിയ പഞ്ചായത്ത് അംഗങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നൂറുദിന സമരം നടത്തുകയാണ്. സമരപ്പന്തലിൽ ഇരിക്കുന്ന പ്രവർത്തകർ താൻ വരുമ്പോൾ അസഭ്യം പറയുകയും അക്രമിക്കാൻ ഒരുങ്ങുകയുമാണെന്നാണ് പ്രവീണയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.