തൊടുപുഴ: കുമാരമംഗലം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ബ്ലോക്ക്തല ക്ഷീര സംഗമം പെരുമ്പിള്ളിച്ചിറയിൽ നടത്തി. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ട്രീസ ജോസ് അധ്യക്ഷതവഹിച്ചു. സെമിനാർ ഉദ്ഘാടനവും ക്ഷീരകർഷകരെ ആദരിക്കലും നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസർ, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, പുറപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് തോമസ് പയറ്റനാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഗ്ലോറി കെ.പൗലോസ്, മാർട്ടിൻ ജോസഫ്, അംഗങ്ങളായ ബിന്ദു ഷാജി, ജിജോ കഴിക്കിച്ചാലിൽ, എ.ജയൻ, കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശ്ശേരിൽ, ആപ്കോസ് പ്രസിഡന്റ് സി.ജെ. പോൾ, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, കെ. സുഖേഷ് കുമാർ എന്നിവർ സംസാരിച്ചു. കാലിപ്രദർശനത്തിൽ വിജയികളായവർക്ക് പി.ജെ. ജോസഫ് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. TDL PJ JOSEPH കന്നുകാലി പ്രദർശനത്തിൽ ഒന്നാംസ്ഥാനം നേടിയ കോലാനി സ്വദേശി സണ്ണി ജോസഫിന്റെ പശുവിനെ പി.ജെ. ജോസഫ് എം.എൽ.എ തലോടുന്നു വിദ്യാഭ്യാസ അവാർഡ് വിതരണം തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമൻെറ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി ഭാഗമായി നടത്തുന്ന റൈസ് വിദ്യാഭ്യാസ അവാർഡ് വിതരണം തിങ്കളാഴ്ച ഇരട്ടയാർ, പാമ്പാടുംപാറ പഞ്ചായത്തുകളിൽ നടക്കും. ഇരട്ടയാർ പഞ്ചായത്തിൽ രാവിലെ ഒമ്പതിന് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളിലും പാമ്പാടുംപാറ പഞ്ചായത്തിൽ 10.30ന് മുണ്ടിയെരുമ എസ്.എൻ ഓഡിറ്റോറിയത്തിൽ വെച്ചുമാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.