-അധികൃതർ അറിയാൻ- അടിമാലി: സംസ്ഥാന സർക്കാറിന്‍റെ ശുചിത്വ പദവി പുരസ്കാരം ലഭിച്ച രാജാക്കാട് ഗ്രാമപഞ്ചായത്തിന് നാണക്കേടായി മാലിന്യക്കൂമ്പാരം. രാജാക്കാട് ബിവറേജ് ഔട്ട്ലറ്റിന് സമീപമുള്ള പറമ്പിലും തോട്ടിലും റോഡരികിലുമായാണ് മദ്യക്കുപ്പി അടക്കം മാലിന്യങ്ങളും സമീപ കടകളിൽനിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. റോഡരികിൽ മദ്യക്കുപ്പി സാമൂഹിക വിരുദ്ധർ തല്ലിപ്പൊട്ടിച്ചിടുകയും സമീപത്തെ പറമ്പുകളിലും വലിച്ചെറിയുന്നത് കൃഷിക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ മാലിന്യം ശേഖരിക്കാൻ ഹരിത കർമസേനയും ശുചീകരണ തൊഴിലാളികളുമുണ്ടെങ്കിലും മാസങ്ങളായി മാലിന്യപ്രശ്നത്തിന് പരിഹാരമായിട്ടില്ല. ചില്ലുകുപ്പികൾ വഴിയരികിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ചേർത്തുനിർത്തുവാനും സാധിക്കില്ല. ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് തോട് വൃത്തിയാക്കിച്ചെങ്കിലും വീണ്ടും തോട്ടിൽ നിറയെ കുപ്പിയും മാലിന്യവുംകൊണ്ട് നിറഞ്ഞു. അടിയന്തരമായി മാലിന്യം മാറ്റുന്നതിനും ഇവ നിക്ഷേപിക്കുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. idl adi 3 malinyam ചിത്രം: രാജാക്കാട് റോഡരികിലെ മാലിന്യക്കൂമ്പാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.