തൊടുപുഴ: തടിലോറി മറിഞ്ഞതിനെത്തുടര്‍ന്ന് ഡീസല്‍ റോഡിലൊഴുകി. റോഡില്‍ അറക്കപ്പൊടി നിരത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അപകടഭീഷണി ഒഴിവാക്കി. തൊടുപുഴ-പാലാ റോഡില്‍ മഞ്ഞക്കടമ്പിന് സമീപത്തെ വളവില്‍ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സേഫ് കേരള പദ്ധതിപ്രകാരം പട്രോളിങ് നടത്തുന്നതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ലോറി മറിഞ്ഞു കിടക്കുന്നത് കണ്ടത്. അന്വേഷിച്ചപ്പോള്‍ ലോറി ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മനസ്സിലാക്കി. പാലായില്‍ നിന്ന് പെരുമ്പാവൂരിനുപോയ തടിലോറിയാണ് അപകടത്തില്‍പെട്ടത്. ഇതിനിടെ, റോഡില്‍ ഡീസല്‍ പരന്നതായി കണ്ട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇവരെത്തി റോഡില്‍ വെള്ളം പമ്പുചെയ്ത് ഡീസല്‍ ഒഴുക്കിക്കളയാൻ ശ്രമിച്ചെങ്കിലും പരിഹാരമായില്ല. ബൈക്ക് യാത്രികർ തെന്നി വീണ് അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്ന് തോന്നിയതോടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ തൊടുപുഴയിലെ തടിമില്ലിലെത്തി അറക്കപ്പൊടി എത്തിച്ച് റോഡില്‍ വിതറുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ആർ.ടി.ഒ പി.എ. നസീര്‍, എം.വി.ഐ വി.എ. അബ്ദുൽ ജലീല്‍, എ.എം.വി.ഐമാരായ പി.ആര്‍. രാംദേവ്, പി.ജെ. അജയന്‍ എന്നിവരാണ് പ്രദേശവാസികളായ ഷിബു, അനൂപ് എന്നിവരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. TDL ENFORCEMENT എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ റോഡിൽ അറക്കപ്പൊടി വിതറി അപകടഭീഷണി ഒഴിവാക്കുന്നു ഡി.വൈ.എഫ്.ഐ ജനകീയ കൂട്ടായ്മ ചെറുതോണി: കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ പൊതു മനസ്സാക്ഷി ഉണര്‍ന്നുവരണമെന്ന് മുന്‍ എം.പി ജോയ്സ് ജോര്‍ജ്. ചെറുതോണിയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്‍റ് എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്‍റ് പി.പി. സുമേഷ്, ബി. അനൂപ്, എം.എസ്. ശരത്, അഡ്വ. ഷിയാസ് ജോമോന്‍, ഡിറ്റാജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.