തോട്ടം മേഖലയിലെ പ്രശ്നപരിഹാരത്തിന്​ ടാസ്ക്​ ഫോഴ്​സ്​

p2 lead ജാഗ്രത സമിതികൾ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന്​ വിലയിരുത്തൽ തൊടുപുഴ: തോട്ടംമേഖലയിലെ തൊഴിലാളികളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക്​​ പരിഹാരം കാണുന്നതിനായി പ്രത്യേക ടാസ്ക്​ ഫോഴ്​സ്​ രൂപവത്​കരിച്ച്​ ഉത്തരവിറങ്ങി. പീരുമേട്​ തോട്ടം മേഖലയിലെയടക്കം തൊഴിലാളികളും കുട്ടികളും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച്​ ​തുടർനടപടി സ്വീകരിക്കാനും ബാലവകാശ കമീഷൻ ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കായുള്ള അതിക്രമങ്ങൾ തടയുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് ടാസ്ക്​ ​​ഫോഴ്​സിന്‍റെ ലക്ഷ്യം. ഇക്കാര്യത്തിൽ വീഴ്ച സംഭവിക്കുന്നുവെന്നാണ് കമീഷന്‍റെ കണ്ടെത്തൽ. പീരുമേട്ടിൽ സംസ്ഥാന ബാലവകാശ കമീഷൻ 2015ൽ സന്ദർശനം നടത്തി റിപ്പോർട്ട്​ നൽകിയതിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിൽ കുട്ടികളടക്കം വലിയ പ്രയാസങ്ങൾ നേരിടുന്നുവെന്ന്​ കണ്ടെത്തിയിരുന്നു. തുടർ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക്​ കമീഷൻ നിർദേശം നൽകുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി ജാഗ്രത സമിതികളടക്കം രൂപവത്​കരിച്ച്​ പ്രവർത്തനം തുടങ്ങിയെങ്കിലും വേണ്ടത്ര പ്രയോജനം ചെയ്തില്ല. ഇതിനുശേഷം ചീഫ്​ ​സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബറിൽ യോഗം ചേർന്ന്​ കലക്ടർ ചെയർമാനായി ബന്ധപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി ടാസ്ക്​ഫോഴ്​സ്​ രൂപവത്​കരിക്കണമെന്ന്​ തീരുമാനെടുത്തു. എന്നാൽ, തുടർ നടപടി വൈകി. 2021 ഒക്​ടോബറിൽ ബാലവകാശ കമീഷൻ വണ്ടിപ്പൊരിയാർ പഞ്ചായത്തിൽ പ്രത്യേക യോഗം ചേരുകയും അടിയന്തരമായി പ്ര​ത്യേക ടാസ്ക്​ഫോഴ്​സ്​ രൂപവത്​രിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്നാണ്​​ ടാസ്ക്​ ഫോഴ്​സ്​ രൂപവത്​കരിച്ച്​ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്​. കുട്ടികളുടെ വിവര ശേഖരണമടക്കം ഇതിലൂടെ ലക്ഷ്യമിടുന്നു. തോട്ടം മേഖലയിലെ കുട്ടികളുടെ കണക്ക്​, മാതാപിതാക്കൾ ജോലിക്കുപോകുമ്പോൾ തനിച്ചാകുന്ന കുട്ടികളുടെ വിവര ശേഖരണം, അവരുടെ സംരക്ഷണം എന്നിവയടക്കം ടാസ്ക്​ ഫോഴ്​സിന്‍റെ കീഴിൽ വരും. കുട്ടികളുടെ വിവരങ്ങൾ കൈയിലുണ്ടായാൽ അവരുടെ കാര്യങ്ങൾ അന്വേഷിച്ച്​ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയുമെന്നാണ്​ കമീഷൻ ചൂണ്ടിക്കാട്ടുന്നത്​. പൂട്ട്​ വീണ ലയങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പുവരുത്താനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്​. കലക്ടറാണ്​ ടാസ്ക്​ ഫോഴസ്​ ചെയർമാൻ. ജില്ല പൊലീസ്​ മേധാവി, എക്​സൈസ്​ ഡെപ്യൂട്ടി കമീഷ്​ണർ, ജില്ല ലേബർ ഓഫിസർ, പ്ലാന്‍റേഷൻ ഇൻസ്​പെക്​ടർ, ഡി.എം.ഒ, ആർ.ടി.ഒ, സാമൂഹിക നീതി ഓഫിസർ, വനിത ശിശു വികസന ഓഫിസർ, ജില്ല ശിശു സംരക്ഷണ ഓഫിസർ, സമഗ്ര ശിക്ഷ കേരള പ്രൊജക്ട്​ ഓഫിസർ, വിദ്യാഭ്യാസ​ ഡെപ്യൂട്ടി ഡയറക്ടർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ്​ എൻജിനീയർ, പഞ്ചായത്ത്​ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അംഗങ്ങളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.