മുന്നാർ: എസ്റ്റേറ്റ് മേഖലകളിലെ 4ജി മൊബൈൽ നെറ്റ്‌വർക്ക് തടസ്സം പരിഹരിക്കാൻ ജിയോയുടെ പുതിയ ടവർ കമീഷൻ ചെയ്തു. കുറ്റിയാർവാലിയിൽ സ്ഥാപിച്ച ടവറിന്‍റെ ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിച്ചു. തോട്ടം മേഖലയിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതുമൂലം തൊഴിലാളികളും വിദ്യാർഥികളും ബുദ്ധിമുട്ടിലായിരുന്നു. പുതിയ ടവർ പ്രവർത്തനം ആരംഭിച്ചതോടെ സമീപപ്രദേശങ്ങളിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നത്തിന് പരിഹാരമാകും. ഏറെക്കാലത്തെ ജനങ്ങളുടെ ആഗ്രഹമാണ് കുറ്റിയാർവാലിയിലും സമീപപ്രദേശങ്ങളിലും 4ജി ടവർ വരുക എന്നത്. ഇനിയും കൂടുതൽ എസ്റ്റേറ്റുകളിലേക്ക് 4ജി ടവറുകൾ സ്ഥാപിക്കാനുള്ള നടപടി നടക്കുകയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. ചിത്രം 1 കുറ്റിയാർവാലിയിലെ മൊബൈൽ ടവർ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.