കട്ടപ്പന: ഏലത്തിൻെറ വിലയിടിവ് തടയണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട്-എം നേതൃത്വത്തിൽ പുറ്റടി സ്പൈസസ് ബോർഡ് ഓഫിസിന് മുമ്പിൽ ധർണ നടത്തി. കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിഷേധ യോഗവും നടന്നു. കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെട്ടാൽ ആറ് മാസത്തിനുള്ളിൽ എലം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട്-എം ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ, കുര്യാക്കോസ് ചിന്താർമണി, ജോമോൻ പൊടിപാറ, ടെസ്സി കളപ്പുര, സണ്ണി സ്റ്റോറിൽ, ജോബിൻ ജോളി, ജെഫിൻ നെടുവേലി, അനീഷ് മങ്ങാരത്തിൽ, ബ്രീസ് മുള്ളൂർ അന്നക്കുട്ടി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.