നെടുങ്കണ്ടം: തമിഴ്നാട്ടില്‍ കോവിഡ് വർധിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കർശനമാക്കി. കേരളത്തില്‍നിന്ന് അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നവരെ വിശദ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. ഇതിനായി കമ്പംമെട്ടിലെ അതിര്‍ത്തിയില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന പരിശോധനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ ആളുകളെയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് കടത്തിവിടുന്നത്. രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ടോ എന്ന പരിശോധനയാണ് തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തുന്നത്. ഒറ്റത്തവണ വാക്സിന്‍ എടുത്തവരാണ് വരുന്നതെങ്കില്‍ അപ്പോള്‍തന്നെ രണ്ടാം ഡോസ് എടുത്തശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. മാത്രമല്ല മുഴുവന്‍ വാഹനങ്ങളും അണുനശീകരണം നടത്തുന്നുമുണ്ട്. idl ndk അതിര്‍ത്തിയിലെ പരിശോധന കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.