കട്ടപ്പന: അടിമാലി-കുമളി ദേശീയ പാതയോരത്തോട് ചേർന്ന് മുളകരമേട്ടിൽ പന്നി ഫാമിലെ മാലിന്യം തള്ളിയ നിലയിൽ. ദുർഗന്ധത്തെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രദേശത്ത് ബ്ലീച്ചിങ് പൗഡർ വിതറി. ചൊവ്വാഴ്ച അർധരാത്രി വലിയ വാഹനത്തിലെത്തിച്ച് റോഡു വശത്തെ ഓടയിലേക്കാണ് മാലിന്യം ഒഴുക്കിയത്. അരകിലോ മീറ്റർ ഒഴുകിയ മാലിന്യത്തിൻെറ അംശങ്ങൾ സമീപത്തെ കിണറുകളിൽ വീണിട്ടുണ്ടോയെന്നും സംശയമുണ്ട്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബ്ലീച്ചിങ് പൗഡർ വിതറുകയായിരുന്നു. കുറ്റക്കാരെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകുമെന്ന് വാർഡ് കൗൺസിലർ പ്രശാന്ത് രാജു പറഞ്ഞു. അതേസമയം അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസി ടി.വി കാമറകൾ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.