തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം ഉയർത്തണം –എ.കെ. മണി

മൂന്നാർ: തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60ആയി ഉയർത്തുന്നതിലൂടെ ഉൽപാദനക്ഷമത കുറയില്ലെന്ന് സൗത്ത് ഇന്ത്യൻ പ്ലാന്‍റേഷൻ വർക്കേഴ്സ് യൂനിയൻ പ്രസിഡന്‍റ്​ എ.കെ. മണി. യൂനിയൻ ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58ൽനിന്ന്​ 60 വയസ്സായി ഉയർത്താൻ കഴിഞ്ഞ ഫെബ്രുവരിയിൽ പ്ലാന്‍റേഷൻ ലേബർ കമ്മിറ്റി ചർച്ച ചെയ്തതാണ്. എന്നാൽ, മാനേജ്മൻെറ് ചർച്ച നീട്ടിക്കൊണ്ടുപോയി. പുതുതലമുറ തോട്ടം മേഖലയിൽനിന്ന്​ വിട്ടുനിൽക്കുന്നതും ഗൗരവത്തോടെ കാണണം. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജി. മുനിയാണ്ടി, ആർ. കറുപ്പസാമി, ഡി. കുമാർ, എം.ജെ. ബാബു, സിന്ത മുത്താർ മൊയ്തീൻ, എ. ആൻഡ്രൂസ്, മുരുകപ്പാണ്ടി, മണി മൊഴി, പി. ജയരാജ്, കനകമ്മാൾ, എസ്. വിജയകുമാർ, ചെല്ലപ്പാണ്ടി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.