അഞ്ചുനാട് ഗ്രാമക്കാരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ്​ നേരറിവ്

മറയൂർ: അഞ്ചുനാട്ടുകാരുടെ പ്രശ്നങ്ങൾ നേരിൽ കേട്ടറിയാൻ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി നേതൃത്വത്തിൽ നേരറിവ് മുഖാമുഖ പരിപാടി സംഘടിപ്പിച്ചു. ദേവികുളം ജഡ്ജിയും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ പി.എ. സിറാജുദ്ദീന്‍റെ അധ്യക്ഷതയിൽ ഇടുക്കി പ്രിൻസിപ്പൽ ഡിസ്ട്രിക്ട്​ ആൻഡ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പേർ ജഡ്ജിയുടെ മുന്നിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അറിയിച്ചു. വന്യമൃഗ ശല്യമായിരുന്നു ഇവർ നേരിടുന്ന പ്രധാന പ്രശ്നം. ദേവികുളം മുനിസിപ്പൽ മജിസ്ട്രേറ്റ് എ.ബി. ആനന്ദ് ബോധവത്​കരണ ക്ലാസ് നടത്തി. പഞ്ചായത്ത് അംഗം കെ.ആർ. സുബ്രഹ്മണ്യൻ, കിരൺ ലിജോ ജയിംസ് എന്നിവർ പങ്കെടുത്തു. ​TDL NERARIVU കാരയൂർ ഗ്രാമത്തിൽ സംഘടിപ്പിച്ച നേരറിവ് പരിപാടി ഇടുക്കി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു സംഘാടകസമിതി രൂപവത്​കരിച്ചു ​തൊടുപുഴ: ജില്ല ഒളിമ്പിക് ഗെയിംസ് ബോക്സിങ്​ മത്സരങ്ങളുടെ നടത്തിപ്പിന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ് റെജി ജോൺസൺ രക്ഷാധികാരിയും ബൈജു വറവുങ്കൽ ചെയർമാനും ബേബി എബ്രഹാം ജനറൽ കൺവീനറുമായി 51 അംഗ സംഘാടക സമിതി രൂപവത്​കരിച്ചു. എബിൻ ബേബി വൈസ് ചെയർമാനും വന്ദന പ്രദീപ് ജോയന്‍റ്​ കൺവീനറുമാണ്. മത്സരങ്ങൾ കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ 15ന്​ രാവിലെ 10ന്​ ആരംഭിക്കും. പങ്കെടുക്കാൻ 14ന്​ വൈകീട്ട്​ അഞ്ചിനകം ജനറൽ കൺവീനറുടെ പക്കൽ എൻട്രി നൽകേണ്ടതാണ്. വേയിങ്​ 15ന്​ രാവിലെ എട്ടിന്​ ആരംഭിക്കും. സീനിയർ വിഭാഗത്തിൽ മാത്രമായിരിക്കും മത്സരം. പഞ്ചായത്ത്​ പ്രസിഡന്‍റ്​ റെജി ജോൺസന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ഉദ്​ഘാടനം ചെയ്തു. വിവരങ്ങൾക്ക്​: 9446673895.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.