ബാലന്‍റെ കാൽവെള്ളയിൽ പൊള്ളലേൽപിച്ച സംഭവം: മാതാവ്​ റിമാൻഡിൽ

അടിമാലി: അഞ്ചുവയസ്സുകാരന്‍റെ കാൽവെള്ളയിൽ പൊള്ളലേൽപിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കോടതി റിമാന്‍ഡ്​ ചെയ്തു. ശാന്തൻപാറ പേത്തൊട്ടി സ്വദേശിനിയായ 24 കാരിയെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ദേവികുളം കോടതി പ്രതിയെ കാക്കനാട് വനിത ജയിലിൽ റിമാൻഡ് ചെയ്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്​. അഞ്ചുദിവസം മുമ്പാണ് ശാന്തൻപാറ പേത്തൊട്ടിയിൽ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ മകനെ അമ്മ കാൽവെള്ളയിലും ദേഹത്തും സ്റ്റീൽ തവ അടുപ്പിൽ ചൂടാക്കി പൊള്ളലേൽപിച്ചത്. ജോലിക്കുപോകുമ്പോൾ മകൻ കാട്ടിലേക്ക് ഓടിപ്പോകുന്നതിലെ ദേഷ്യംമൂലമാണ്​ പൊള്ളലേൽപിച്ചതെന്നാണ് അറസ്റ്റിലായ അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ കാൽവെള്ളയിലും ദേഹത്തും പൊള്ളലേറ്റത്​ ശ്രദ്ധയിൽപെട്ട നാട്ടുകാർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.