നെടുങ്കണ്ടം: താന്നിമൂട് ഇല്ലിക്കാനത്ത് വിധവയുടെ . മെറീന ടോമിയുടെ പുരയിടത്തില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിലാണ് സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. ഏലക്കാടുകളിലും മറ്റും മുമ്പ് ഉപയോഗിച്ചിരുന്ന കീടനാശിനിയാണ് രാത്രിയില്‍ വെള്ളത്തില്‍ കലര്‍ത്തിയത്. ശനിയാഴ്ച രാവിലെ അടുക്കളയില്‍ പാചകത്തിനായി ടാപ്പ് തുറന്ന് വെള്ളം എടുത്തപ്പോഴാണ് നിറവ്യത്യാസവും രൂക്ഷഗന്ധവും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലര്‍ത്തിയത് കണ്ടെത്തിയത്. വിധവയായ അമ്മയും മകളുമാണ് ഇവിടെ താമസിക്കുന്നത്. കുഴല്‍ക്കിണറ്റില്‍നിന്ന് അടിച്ചുകയറ്റുന്ന ജലം പുരയിടത്തില്‍ സ്ഥാപിച്ച സംഭരണിയില്‍ എത്തും. ഇവിടെനിന്നാണ് ചരുവിലുള്ള വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. സമീപ വാസികളുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസില്‍ പരാതിനല്‍കി. ഈ പ്രദേശത്ത് നിരവധി കുടുംബങ്ങളുടെ കുടിവെള്ള സംഭരണികള്‍ തുറസ്സായ സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.