നെടുങ്കണ്ടം: പഞ്ചായത്തിലെ തോട്ടംമേഖലയിലെ ആളുകള്‍ കൂടുതലായി ആശ്രയിക്കുന്ന ആശുപത്രിയാണ് പാമ്പാടുംപാറ ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം. മാസങ്ങളായി ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. നേരത്തേ മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഒരാളാണുള്ളത്. വാക്‌സിന്‍ എടുക്കാന്‍ വരുന്നവരുടെ എണ്ണവും കൂടുതലായതിനാല്‍ ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. മെഡിക്കല്‍ ഓഫിസര്‍ കൂടിയായ ഡോക്ടര്‍ക്ക് ഒ.പി, വാക്‌സിനേഷന്‍, പാലിയേറ്റിവ് അടക്കമുള്ള എല്ലാ ജോലികളും ചെയ്യണം. പാമ്പാടുംപാറക്ക് പുറമെ ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനാണ്. ബ്ലോക്കിന് കീഴിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിലും മറ്റും പങ്കെടുക്കുമ്പോഴും അവശത അനുഭവിക്കുന്ന രോഗികളുടെ വീടുകളിലെത്തി ചികിത്സ നടത്തേണ്ടിവരുമ്പോഴും ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികള്‍ മണിക്കൂറോളം ഡോക്ടറെ കാത്തിരിക്കേണ്ട സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.