തൊടുപുഴ: ജില്ല കേന്ദ്രങ്ങളിലെ കോടതികളോട് ചേർന്ന് ജീവനക്കാർക്കുവേണ്ടി ക്വാർട്ടേഴ്സ് നിർമിക്കണമെന്ന് ഇടുക്കി പ്രിൻസിപ്പൽ ജില്ല ജഡ്ജ് പി.എസ്. ശശികുമാർ ആവശ്യപ്പെട്ടു. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രാ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ കോടതി പ്രവർത്തനം കൂടുതൽ സുഗമമാക്കാനും കേസുകൾ തീർപ്പാക്കുന്നതിന് വേഗം കൂട്ടാനും ഉപകരിക്കും. സംസ്ഥാന പ്രസിഡന്‍റ് ഇ.എ. ദിനേശ് കുമാർ അധ്യക്ഷതവഹിച്ചു. സർവിസിൽനിന്ന് വിരമിച്ച ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ യുവ എഴുത്തുകാരനും കോടതി ജീവനക്കാരനുമായ മോബിൻ മോഹനൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ബാർ അസോ. പ്രസിഡന്‍റ് അഡ്വ. ജോസ് മാത്യു, കേരള അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എം സാബു, കെ.സി.ജെ.എസ്.ഒ സംസ്ഥാന സെക്രട്ടറി കെ. സത്യസജീവ്, വൈസ് പ്രസിഡന്‍റ് പി.വി ഹരിലാൽ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, വർക്കിങ് പ്രസിഡന്‍റ് എം.എസ്. മനോഹരൻ എന്നിവർ സംസാരിച്ചു. CAPTION TDL JUDICIAL STAFF കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഇടുക്കി പ്രിൻസിപ്പൽ ജില്ല ജഡ്ജ് പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു വിരമിച്ച് 10 മാസമായിട്ടും പെൻഷനും ആനകൂല്യങ്ങളും ഇല്ല തൊടുപുഴ: കഴിഞ്ഞ ഏപ്രിലിൽ സർവിസിൽനിന്ന് വിരമിച്ച അംഗൻവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാത്തതിൽ അംഗൻവാടി സ്റ്റാഫ് അസോ. പ്രതിഷേധിച്ചു. വർക്കർമാർക്കും ഹെൽപർമാർക്കും 2500, 1500 രൂപ എന്ന ക്രമത്തിൽ പെൻഷനും വിരമിക്കൽ ആനുകൂല്യമായി 15000, 10000 രൂപയുമാണ് ക്ഷേമനിധി ബോർഡ് മുഖേന നൽകേണ്ടിയിരുന്നത്. സർക്കാർ വിഹിതം 13 കോടി രൂപ കുടിശ്ശിക ലഭിക്കാത്തതാണ് ആനുകൂല്യം നൽകാത്തതിന് കാരണമെന്ന് അധികൃതർ പറയുന്നു. ആനുകൂല്യം ഉടൻ നൽകിയില്ലെങ്കിൽ സെക്രട്ടേറിയറ്റ് പടിക്കൽ പെൻഷൻകാരുടെ ധർണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. രമേശ് ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.