താലൂക്ക് വികസനസമിതി: തേയിലത്തോട്ടങ്ങൾ മുറിച്ചുവിൽക്കുന്നത്​ തടയും

പീരുമേട്: തേയിലത്തോട്ടങ്ങൾ മുറിച്ചുവിൽക്കുന്നത് തടയുന്ന സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ താലൂക്ക് വികസനസമിതി തീരുമാനം. ഭൂപരിഷ്​കരണ നിയമം ലംഘിച്ച് തോട്ടം ഭൂമി തുണ്ടായി മുറിച്ചുവിൽക്കുകയാ​ണെന്ന് വികസന സമിതി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ്​ വിഷയം ചർച്ച ചെയ്തത്​. നിയമലംഘനങ്ങൾ നടക്കുന്നതായി വാഴൂർ സോമൻ എം.എൽ.എയും യോഗത്തെ അറിയിച്ചു. അനധികൃത വിൽപന തടയുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. പീരുമേട്, ഏലപ്പാറ, വാഗമൺ, മഞ്ചുമല വില്ലേജുകളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തോട്ടം തരം മാറ്റി മുറിച്ചുവിൽക്കുന്നതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഭൂമി തരം തിരിച്ചശേഷം പഞ്ചായത്തി‍ൻെറ പെർമിറ്റ് സമ്പാദിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായും പരാതിയുണ്ട്​. പഞ്ചായത്തുകൾ നൽകുന്ന പെർമിറ്റും അനധികൃതമാണ്. തോട്ടം മുറിച്ചുവിൽപന നടത്തുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് പീരുമേട് സബ് രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ കെ.എസ്. വിജയലാൽ യോഗത്തെ അറിയിച്ചു. ഇതോടൊപ്പം സ്ഥലം പോക്കുവരവ് തടയണമെന്ന് വില്ലേജ് ഓഫിസർമാർക്കും പെർമിറ്റ് നൽകരുതെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.