കുമളി: സി.പി.എം ജില്ല സമാപന സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതിനാൽ ബുധനാഴ്ച കുമളി ടൗണിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും കുമളിയിൽ പ്രവേശിക്കാതെ പോകുംവിധമാണ് ക്രമീകരണം. പമ്പയിൽനിന്ന് വരുന്ന വാഹനങ്ങൾ കുട്ടിക്കാനം, കട്ടപ്പന വഴി കമ്പത്തേക്കും തമിഴ്നാട്ടിൽനിന്നുള്ള വാഹനങ്ങൾ കമ്പം, കമ്പംമെട്ട് വഴി കുട്ടിക്കാനത്തെത്തിയുമാണ് യാത്ര തുടരേണ്ടത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ കെ.കെ റോഡിൽ വരുന്നത് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും കട്ടപ്പന, മൂന്നാർ റോഡിൽ വരുന്നവ ഒന്നാം മൈൽ സെന്‍റ് തോമസ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മറ്റ് സ്വകാര്യ വാഹനങ്ങൾ കല്ലറയ്ക്കൽ ഗ്രൗണ്ട്, കുമളി, അമരാവതി സ്കൂൾ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് കുമളി ടൗണിലേക്ക് വാഹന ഗതാഗതം നിരോധിച്ചിട്ടുള്ളത്. ............. Cap: സി.പി.എം സമ്മേളനത്തോടനുബന്ധിച്ച് കുമളി ടൗണിൽ നടന്ന ടൂറിസം സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.