ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റി വെള്ളി ആഭരണങ്ങൾ കവർന്നു

കട്ടപ്പന: മുളകുപൊടി വിതറി ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റി 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നു. പുറ്റടിയിലെ ന്യൂമരിയ ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നത്. ശനിയാഴ്​ച രാത്രി നടന്ന മോഷണം പിറ്റേന്ന് ഉച്ചകഴിഞ്ഞാണ്​ പുറംലോകം അറിയുന്നത്. വെള്ളി ആഭരണങ്ങളും ഒരുഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്​. സ്വർണാഭരണങ്ങൾ ഉടമയായ അമ്പലമേട് അഞ്ചനാട്ട് സാജൻ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നതിന്നാൽ നഷ്ടപ്പെട്ടില്ല . ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നതിനാൽ വൈകീട്ട്​ മൂന്നരയോടെ ഇവിടെ വാഹനം പാർക്കു ചെയ്യാൻ എത്തിയവരാണ് താഴ് അറുത്തിട്ടിരിക്കുന്നത് കണ്ട് ഉടമയെ അറിയിച്ചത്. തുടർന്ന് വണ്ടന്മേട് പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയിട്ടുണ്ട്​. സ്ഥാപനത്തിൽ നിരീക്ഷണ കാമറ ഉണ്ടായിരുന്നില്ല. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.