മൂലമറ്റം: അശോക കവല മുതൽ മൂലമറ്റം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം കുണ്ടും കുഴിയുമായി. മൂലമറ്റം-വാഗമൺ സംസ്ഥാന പാതയുടെ ഭാഗമാണ് ഈ റോഡെങ്കിലും ഇത്രയും ഭാഗത്തോട് കടുത്ത അവഗണനയാണ് പൊതുമരാമത്ത് കാണിക്കുന്നത്. ഈ രണ്ട് കിലോമീറ്റർ താണ്ടുമ്പോഴേക്കും യാത്രക്കാരുടെ നടുവൊടിയും. തൊടുപുഴയിൽനിന്ന് ഇടുക്കിക്കും തിരിച്ചും പോകുന്ന പല സ്വകാര്യ ബസുകളും റോഡിന്‍റെ ശോച്യാവസ്ഥമൂലം മൂലമറ്റത്ത് എത്താതെ അശോക കവലയിൽനിന്ന് തിരിഞ്ഞുപോകുകയാണ്. ഇതുമൂലം യാത്രക്കാരും വ്യാപാരികളും ഏറെ പ്രയാസപ്പെടുകയാണ്. അശോക കവല മുതൽ കെ.എസ്.ആർ.ടി.സി കവല വരെ ഒട്ടേറെ ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നന്നാക്കാൻ ഫണ്ട് അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. കുഴികളിൽ വീണ് ഒട്ടേറെപ്പേർ അപകടത്തിൽപ്പെടുന്നു. റോഡിലെ കുഴികളടക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.