മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് ഇന്ന്

മൂന്നാർ: അവിശ്വാസ പ്രമേയത്തെതുടർന്ന് ഒഴിവുണ്ടായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​, വൈസ് പ്രസിഡന്‍റ്​ സ്ഥാനത്തേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിന്‍റെ രണ്ട് അംഗങ്ങൾ കൂറുമാറിയതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിന് 11ഉം ഇടതുമുന്നണിക്ക് പത്തും അംഗങ്ങളായിരുന്നു ഇവിടെ. ഇതിൽ രണ്ടുപേർ മറുകണ്ടം ചാടിയതോടെ കക്ഷിനില മറിച്ചായി. ഇടതുമുന്നണിയുടെ പ്രസിഡന്‍റ്​ സ്ഥാനാർഥി പ്രവീണ രവികുമാറും വൈസ് പ്രസിഡന്‍റ്​ സ്ഥാനാർഥി എം. രാജേന്ദ്രനുമാണ്. കോൺഗ്രസിൽ പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ ദീപ രാജ്​കുമാറും വൈസ് പ്രസിഡന്‍റ്​ സ്ഥാനത്തേക്ക് മാർഷ് പീറ്ററുമാണ് മത്സരിക്കുന്നത്. രാവിലെ പത്തിന് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പും ഉച്ചക്ക്​ രണ്ടരക്ക്​ വൈസ് പ്രസിഡന്‍റ് ​തെരഞ്ഞെടുപ്പും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.