സി.പി.എം ജില്ല സമ്മേളനം: പങ്കെടുക്കുന്നത്​ തീരുമാനിച്ചിട്ടില്ലെന്ന് എസ്​. രാജേന്ദ്രൻ

മൂന്നാർ: തിങ്കളാഴ്ച കുമളിയിൽ ആരംഭിക്കുന്ന സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ പങ്കെടുക്കണമോയെന്ന്​ തീരുമാനിച്ചിട്ടില്ലെന്ന് മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ജില്ല കമ്മിറ്റി അംഗമായ തനിക്ക് പങ്കെടുക്കണമെന്ന് തോന്നിയാൽ പങ്കെടുക്കുമെന്നും എന്നാൽ, ഇക്കാര്യം മുൻകൂട്ടി പറയാനാകില്ലെന്നും എസ്. രാജേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ല സമ്മേളനത്തിൽ താൻ പങ്കെടുക്കുമെന്ന് ചിലർ പ്രചരിപ്പിക്കുന്നത് തന്‍റെ അറിവോടെയല്ല. ഇതുവരെയുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കാതിരുന്നത് തനിക്ക് താൽപര്യം ഇല്ലാത്തതിനാലാണ്​. അതുകൊണ്ട് ജില്ല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും അർഥമില്ല. ജില്ല കമ്മിറ്റി അംഗമായ തനിക്ക് എപ്പോൾ വേണമെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാം. പക്ഷേ, ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.