മൂന്നാർ അതിശൈത്യത്തിലേക്ക്​

മൂന്നാർ: വർഷാവസാനം എത്തിയതോടെ . ദിവസങ്ങൾക്കുള്ളിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. 10 ദിവസമായി അഞ്ച് ഡിഗ്രിയിൽ താഴെയെത്തിയ താപനില തുടർച്ചയായി താഴുകയാണ്. ക്രിസ്മസ് ദിനത്തിലും ഞായറാഴ്​ചയും രണ്ട് ഡിഗ്രിയിലെത്തിയ താപനില വൈകാതെ മൈനസിലെത്തിയേക്കും. സൈലൻറ്​ വാലി, പഴയ ദേവികുളം, വാഗുവരൈ എന്നിവിടങ്ങളിലാണ് തണുപ്പ് ശക്തമായത്. ക്രിസ്മസ് ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് സന്ദർശകരാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.