ആക്​ഷൻ പ്ലാൻ സമർപ്പിച്ചില്ലെന്ന്​ ആക്ഷേപം

ഇടവെട്ടി: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 സാമ്പത്തിക വർഷം നടപ്പാക്കേണ്ട പ്രവർത്തി ഉൾക്കൊള്ളിച്ചുള്ള ആക്​ഷൻ പ്ലാൻ യഥാസമയം സമർപ്പിക്കാത്തതിൽ ഇടവെട്ടി പഞ്ചായത്ത്​ വീഴ്​ച വരുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. അജിനാസ് ആരോപിച്ചു. നാലുതവണ കത്ത് നൽകിയിട്ടും ആക്​ഷൻ പ്ലാൻ നൽകാൻ തയാറായില്ല. ഇതോടെ വരുന്ന സാമ്പത്തിക വർഷം തൊഴിലാളികൾക്കോ, വ്യക്തിഗത പ്രവർത്തികൾക്കായി അപേക്ഷ ​െവക്കുന്നവർക്കോ തൊഴിൽ ലഭ്യമാകാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്​. 13 വാർഡുകളിലായി അഞ്ഞൂറിലധികം തൊഴിലാളികൾക്ക് ഒരുവർഷം തൊഴിൽ നഷ്​ടപ്പെടാനുള്ള സാഹചര്യമാണ്​ ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.