യുവജന സംഗമം

കട്ടപ്പന: സ്വാമി വിവേകാനന്ദ​ൻെറ ജന്മദിനാചരണ ഭാഗമായി ഹൈറേഞ്ച് എൻ.എസ്.എസ് യൂനിയൻ നേതൃത്വത്തിൽ വിവേകാനന്ദം എന്ന പേരിൽ യുവജനസംഗമം സംഘടിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ്​ ആർ. മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഒ.എസ്. സതീഷ് കൊടകര മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ വൈസ് പ്രസിഡൻറ്​ എ.കെ. സുനിൽകുമാർ, സെക്രട്ടറി പി.ടി. അജയൻ നായർ, വനിത യൂനിയൻ സെക്രട്ടറി ഉഷ ബാലൻ, യൂനിയൻ കമ്മിറ്റി അംഗങ്ങളായ കെ.വി. വിശ്വനാഥൻ, ടി. പ്രദീപ്, കെ.ജി. വാസുദേവൻ നായർ, ജി. ഗോപാലകൃഷ്ണൻ, ജി. ശിവശങ്കരൻ നായർ, ഒ.എസ്. പ്രഭാകരൻ നായർ, രജനി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.