കഞ്ഞിക്കുഴി സി.എച്ച്.സിയില്‍ കിടത്തിച്ചികിത്സ നിലച്ചു

ചെറുതോണി: കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ (സി.എച്ച്.സി) കിടത്തിച്ചികിത്സ നിലച്ചു. കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ താൽക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. മറ്റ്​ ആശുപ​്ത്രികളിലൊക്കെ പ്രവർത്തനം പഴയരീതിയിലായെങ്കിയും ഇവിടെ നടപടിയുണ്ടായിട്ടില്ല. പാലപ്ലാവ്, ഉമ്മന്‍ചാണ്ടി കോളനി ഉള്‍പ്പെടെ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന കഞ്ഞിക്കുഴിയില്‍ ആതുര ശുശ്രൂഷ രംഗത്ത് ഏക ആശ്രയം കഞ്ഞിക്കുഴി തള്ളക്കാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സൻെററാണ്. ഇരുപതോളം കിടക്കകളാണ്​ ഇവിടെയുള്ളത്​. 18 വാര്‍ഡുകളുള്ള കഞ്ഞിക്കുഴി പഞ്ചായത്ത് ജില്ലയിലെതന്നെ അവികസിത മേഖലകളിലൊന്നാണ്. വനത്തിനുള്ളില്‍ കഴിയുന്ന മക്കുവള്ളി, മനയത്തടം, കൈതപ്പാറ ഉള്‍പ്പെടുന്ന ഗ്രാമങ്ങളില്‍നിന്നുവരെ ആളുകള്‍ ചികിത്സ തേടിയെത്തുന്നത് കഞ്ഞിക്കുഴി സി.എച്ച്.സിയിലാണ്. കിടത്തിച്ചികിത്സയില്ലാത്തതിനാല്‍ ഇവിടെനിന്ന്​ 40 കിലോമീറ്റര്‍ അകലെ തൊടുപുഴയിലോ അടിമാലിയിലോ എത്തി വേണം ചികിത്സ തേടാന്‍. അടിയന്തരമായി കിടത്തിടച്ചികിത്സയാരംഭിക്കാന്‍ ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ക്യാപ്ഷന്‍: കഞ്ഞിക്കുഴി സി.എച്ച്.സി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.