ചങ്ങനാശ്ശേരി: ലോക അത്ലറ്റിക് സംഘടനയുടെ പുരസ്‌കാര ജേതാവായ അഞ്ജു ബോബി ജോര്‍ജിന് ജന്മനാടായ ചങ്ങനാശ്ശേരിയില്‍ സ്വീകരണം നല്‍കി. അഞ്ജു ബോബി ജോര്‍ജ് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് പരിശീലനം നടത്തിയിരുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്ന് തുറന്ന ജീപ്പില്‍ സ്പോര്‍ട്സ് താരങ്ങളുടെയും ദീപശിഖ പ്രയാണത്തിൻെറ അകമ്പടിയോടെ ടൗണ്‍ ചുറ്റി സ്വീകരണസമ്മേളന നഗറായ അസംപ്ഷന്‍ കോളജിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനത്തില്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലം വികസനസമിതി ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ജിമ്മി ഉദ്ഘാടനം നിര്‍വഹിച്ചു. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് സോഫി ലാലിച്ചന്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്, സുധ മേരി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരി നിയോജകമണ്ഡലം വികസനസമിതിയുടെ ഉപഹാരം സാജന്‍ ഫ്രാന്‍സിസും പി.ബി. വിജയനും ചേര്‍ന്ന് നല്‍കി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിപേര്‍ ഹാരാര്‍പ്പണം നടത്തി. അസംപ്ഷന്‍ കോളജില്‍ നടക്കുന്ന സൗത്ത് സോണ്‍ ബാസ്‌കറ്റ് ബാള്‍ ടൂര്ണമൻെറിൻെറ ലോഗോയും സ്വാഗതസംഘം ഓഫിസിൻെറ ഉദ്ഘാടനവും അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിച്ചു. അസംപ്ഷന്‍ കോളജിലെ പുതുതായി ക്രമീകരിച്ച ഓപണ്‍ ഗ്രീന്‍ ഫിറ്റ്നസ് പാര്‍ക്കിൻെറ ഉദ്ഘാടനവും നടത്തി. KTL CHR 2 Anju Boby George സ്വീകരണ സമ്മേളനത്തില്‍ അഞ്ജു ബോബി ജോര്‍ജിന് സാജന്‍ ഫ്രാന്‍സിസ് പുരസ്‌കാരം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.