റാന്നി: തങ്കയങ്കിയും വഹിച്ചുള്ള രഥഘോഷയാത്രക്ക് തിരുവിതാംകൂർ ഹിന്ദു ധർമപക്ഷത്തിൻെറ ആഭിമുഖ്യത്തിൽ റാന്നിയിൽ വൻ സ്വീകരണം നൽകി. വൈകീട്ട് മൂന്നിന് റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രനടയിൽ എത്തിച്ചേർന്ന തങ്കയങ്കിക്ക് താലപ്പൊലി, മുത്തുക്കുടകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ പ്രമോദ് നാരായണൻ എം.എൽ.എ, തിരുവിതാംകൂർ ദേവസം ബോർഡ് അംഗം മനോജ് ചരളേൽ, പരിഷത്ത് പ്രസിഡൻറ് നീലകണ്ഠൻ നമ്പൂതിരി, ഭാരവാഹികളായ ശ്രീനി ശാസ്താംകോവിൽ, കെ.കെ. ഭാസ്കരൻ നായർ, കെ.ജെ. ഷാജി, ടി.എസ്. സോമൻ, എ.എസ്. രാജൻ, ഉഷ വിജയൻ, ജഗദമ്മ രാജൻ, ഓമന മോഹൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരകവാടത്തിലേക്ക് ആനയിച്ചു. തങ്കയങ്കി രഥഘോഷയാത്രക്ക് ജനമൈത്രി പൊലീസ് സമിതിയും സ്വീകരണം നൽകി. ഡിവൈ.എസ്.പി മാത്യു ജോർജ്, എസ്.എച്ച്.ഒ സുരേഷ് കുമാർ മാലയണിയിച്ച് സ്വീകരിച്ചു. എസ്.ഐ ഹരികുമാർ, ജനമൈത്രി സമിതി കോഓഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, എസ്.ഐ അനീഷ്, അശ്വതിഷ്, സുബിൻ എന്നിവരും പങ്കെടുത്തു. റാന്നിയിൽനിന്ന് തിരികെ വടശ്ശേരിക്കര, മാടമൺവഴി പെരുനാട് ശാസ്ത ക്ഷേത്രത്തിലെത്തി വെള്ളിയാഴ്ചത്തെ യാത്ര അവസാനിപ്പിച്ചു. Ptl rni - 1 Angi ഫോട്ടോ: റാന്നിയിൽ തങ്കയങ്കിക്ക് നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.