p2 lead ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനയും നടപടിയും തൊടുപുഴ: പുതുവത്സര ആഘോഷ വേളയിൽ ലഹരിയുടെ അനിയന്ത്രിത ഒഴുക്ക് നേരിടാൻ ജാഗ്രതയോടെ ജില്ല. സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള -തമിഴ്നാട് എക്സൈസ്, വനം പൊലീസ് സംയുക്ത സേന വിഭാഗങ്ങളുടെ നേതൃത്വത്തിൽ വനാതിർത്തിയിൽ പ്രത്യേക പരിശോധനയും കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയും നടന്നു. പീരുമേട്, ഉടുമ്പൻചോല സർക്കിളുകൾ കേന്ദ്രീകരിച്ച് പ്രത്യക പരിശോധനയുമുണ്ടായിരുന്നു. വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്സൈസിൻെറ സ്പെഷൽ എൻഫോഴ്സ്മൻെറ് ഡ്രൈവ് തുടരുകയാണ്. വാറ്റിന് സാധ്യതയേറിയ മലയോര, വനമേഖലകളിൽ നിരീക്ഷണം ശക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. വ്യാജമദ്യ, ലഹരിമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. ജനുവരി നാലുവരെ കൺട്രോൾ റൂം തുടരും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്. 539 റെയിഡുകളാണ് ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവുകളുടെ ഭാഗമായി നടന്നത്. 53 അബ്കാരി കേസുകളിൽനിന്ന് 49പേരും 29 ലഹരി-മയക്കുമരുന്ന് കേസുകളിൽ 30 പേരുമാണ് പിടിയിലായത്. ഈമാസം ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ പിടികൂടിയത് കോട - 1110 ലിറ്റർ ചാരായം- ഏഴ് ലീറ്റർ വ്യാജമദ്യം-140 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം- 213 ലീറ്റർ കഞ്ചാവ്- 9.196 കിലോ കഞ്ചാവ് ചെടി-ഒരെണ്ണം എം.ഡി.എം.എ-302 മില്ലിഗ്രാം വാഹനങ്ങൾ-4 TDL EXCISE അതിർത്തിയിൽ സംയുക്ത സേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന വിപണിയിൽ പരിശോധന; 51 ഇടങ്ങളില്‍ ക്രമക്കേട് തൊടുപുഴ: ക്രിസ്മസ് -പുതുവത്സര വിപണി പ്രമാണിച്ച് ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 51 ഇടങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. പൊതുവിപണിയിലെ പൂഴ്ത്തിവെയ്പ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിൻെറ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. സ്‌പെഷല്‍ സ്‌ക്വാഡ് രൂപവത്കരിച്ച് ജില്ലയിലെ 123 പച്ചക്കറി-പലവ്യഞ്ജന കടകളിലും 17 മത്സ്യ, മാംസ വിതരണ സ്റ്റാളുകളിൽ പരിശോധന നടത്തി. മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ ക്രമക്കേട് കണ്ടെത്തി. ലീഗല്‍ മെട്രോളജി വിഭാഗത്തിൻെറ 29 കേസുകള്‍ക്ക് പിഴ ഈടാക്കി. കലക്ടര്‍ ഷീബ ജോര്‍ജിൻെറ മേല്‍നോട്ടത്തില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ലീഗല്‍ മെട്രോളജി ഓഫിസര്‍മാര്‍, ഫുഡ്സേഫ്റ്റി ഓഫിസര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ ബൈജു കെ.ബാലന്‍, വി.എസ് അഭിലാഷ്, ഇ.എച്ച് ഹനീഫ എന്നിവരും, റേഷനിങ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.