പി.ടിയുടെ സ്മരണക്ക്​ ലൈബ്രറിയും ഗവേഷണ കേന്ദ്രവും

തൊടുപുഴ: അന്തരിച്ച നേതാവ് പി.ടി. തോമസി​ൻെറ ഓർമ നില നിർത്തുന്നതിന്​ തൊടുപുഴയിൽ അത്യാധുനിക ലൈബ്രററിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന്​ ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിനായി കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തി​ൻെറ വേറിട്ട കാഴ്​ചപ്പാടുകളും ജീവിത ശൈലിയുമാണ് ആയിരക്കണക്കിന് അനുയായികളെ സൃഷ്​ടിച്ചത്. അക്ഷരങ്ങളെ സ്നേഹിക്കുകയും അതിനായി പ്രചോദനമാവുകയും ചെയ്ത അദ്ദേഹത്തിനുള്ള നല്ല സ്മാരകം വായനശാല തന്നെയാണ്. അദ്ദേഹത്തി​ൻെറ രാഷ്​ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച തൊടുപുഴ തന്നെയാണ് അതിനേറ്റവും ഉചിതമായ സ്ഥലം. സാമൂഹിക, രാഷ്​ട്രീയ, സാംസ്കാരിക, ബൗദ്ധിക രംഗത്തെ മുഴുവൻ ആളുകളെയും ഇക്കാര്യത്തിൽ കൂടെ ചേർക്കുമെന്നും എം.പി. പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.