നാടുകാണി: ജില്ലയിലെ നാടുകാണിയിൽ പട്ടികവർഗ മാനേജ്മൻെറിൽ പ്രവർത്തനം ആരംഭിച്ച ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികളുടെ ക്ലാസുകൾക്ക് ആരംഭംകുറിച്ച് ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം കോളീജിയറ്റ് എജുക്കേഷൻ െഡപ്യൂട്ടി ഡയറക്ടർ ഡോ. ആർ. പ്രഗാഷ് മുഖ്യപ്രഭാഷണം നടത്തി. മലയരയ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ്, സംസ്ഥാന പ്രസിഡൻറ് സി.ആർ. ദിലീപ്കുമാർ, ജില്ല സെക്രട്ടറി എം.കെ. സജി, മലയരയ വനിത സംഘടന പ്രസിഡൻറ് കവിത രാജൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീ ശബരീശ കോളജ് പ്രിൻസിപ്പൽ പ്രഫ. വീ.ജി. ഹരീഷ്കുമാർ അക്കാദമിക് ഗൈഡൻസ് ക്ലാസ് നയിച്ചു. ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത സ്വാഗതം പറഞ്ഞു. TDL Tribal college നാടുകാണിയിലെ ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ക്ലാസുകളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് സ്പോട്ട് അഡ്മിഷന് ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ ഡി.ടി.പി ഓപറേറ്റര്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഡിസംബര്‍ 30വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539348420, 9895904350,9497338063. വാക് ഇന്‍ ഇൻറർവ്യൂ ഇടുക്കി: ജില്ല മെഡിക്കല്‍ ഒാഫിസിന് (ഹോമിയോപതി വകുപ്പ്) കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിെന (എം.ഫില്‍/എം.എസ്സി സൈക്കോളജി) മാര്‍ച്ച് 31വരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വാക്-ഇന്‍ ഇൻറര്‍വ്യൂ 30ന് രാവിലെ 10.30ന് തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം) ജില്ല മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ) നടക്കും. ഉദ്യോഗാർഥികള്‍ തിരിച്ചറിയല്‍ രേഖയും വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.