ജില്ല വോളിബാൾ ചാമ്പ്യൻഷിപ് നാളെ തുടങ്ങും

തൊടുപുഴ: ജില്ല സ്‌പോർട്‌സ്‌ കൗൺസിലി​ൻെറ നേതൃത്വത്തിൽ ജില്ല വോളിബാൾ ചാമ്പ്യൻഷിപ് 26 മുതൽ ജില്ലയിൽ മൂന്നിടങ്ങളിലായി സംഘടിപ്പിക്കുമെന്ന്‌ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിനി, സബ്‌ ജൂനിയർ, ജൂനിയർ, യൂത്ത്‌, സീനിയേഴ്‌സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം. ജില്ലയിലെ വിവിധ ക്ലബുകൾ, സംഘടനകൾ, സ്‌കൂൾ, കോളജ്‌, ഇതര സ്ഥാപനങ്ങൾ എന്നിവർക്കും ടീമുകളെ സൗജന്യമായി രജിസ്‌റ്റർ ചെയ്യാം. ആൺ, പെൺവിഭാഗത്തിൽ മത്സരമുണ്ട്‌. വിജയികൾക്ക്‌ സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കും. കാഞ്ഞാറിലെ വിജിലൻറ്​ ക്ലബ്‌ സ്‌റ്റേഡിയത്തിൽ 28, 29 തീയതികളിലായി മിനി, സബ്‌ ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങളും 30ന്‌ യൂത്ത്‌ വിഭാഗം മത്സരങ്ങളും അരങ്ങേറും. സീനിയർ വിഭാഗത്തിലെ ഹൈറേഞ്ച്‌തല മത്സരങ്ങൾ ജനുവരി ആറ്‌, ഏഴ്‌ തീയതികളിൽ വാഴത്തോപ്പിലും ലോറേഞ്ച്‌തല മത്സരങ്ങൾ ഡിസംബർ 26ന്‌ തൊടുപുഴ പട്ടയംകവലയിലും സംഘടിപ്പിക്കും. ഏട്ട്‌, ഒമ്പത്‌ തീയതികളിൽ കാഞ്ഞാറിൽ ഇൻറർസോൺ മത്സരം നടത്തും. ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ സമ്മാനദാനം നിർവഹിക്കും. ഈ മത്സരങ്ങളിലെ പ്രകടനത്തി​ൻെറ അടിസ്ഥാനത്തിൽ മികച്ച കളിക്കാരെ സംസ്ഥാനതല മത്സരത്തിലേക്ക്‌ തെരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യണം. നിശ്ചിത എൻട്രി ഫോറം പൂരിപ്പിച്ച്‌ idukkisportscouncil@gmail.com എന്ന ഇ-മെയിലിലേക്ക്‌ അയക്കണം. ജില്ല സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്‌റ്റ്യൻ, സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ അംഗം കെ.എൽ. ജോസഫ്‌, ജില്ല സ്‌പോർട്‌സ്‌ കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ്‌, ജനറൽ കൺവീനർ സാബു മീൻമുട്ടി, വൈസ്‌ ചെയർമാൻ അനിയൻകുഞ്ഞ്‌, സ്‌പോർട്‌സ്‌ കൗൺസിൽ അംഗം പി.ബി. സബീഷ്‌, ജോയൻറ്​ കൺവീനർ ഇസ്‌മയിൽ, സംഘാടകസമിതി ഭാരവാഹികളായ സൈജൻ ടി.രാഘവൻ, കെ.കെ.ആർ റഷീദ്‌ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.