കുമളി: സി.പി.എം ജില്ല സമ്മേളനം ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ കുമളിയിൽ നടക്കും. സമ്മേളനത്തിൻെറ ഭാഗമായി വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുകയാണ്. സമ്മേളന നഗരിയായ കുമളിയിലും വ്യത്യസ്ത പരിപാടികളുണ്ടാകും. ഡിസംബർ 31ന് വൈകീട്ട് അഞ്ചിന് കുമളി ബസ് സ്റ്റാൻഡിൽ തയാറാക്കിയ എസ്. സുന്ദരമാണിക്യം നഗറിൽ സാംസ്‌കാരിക സമ്മേളനം നടക്കും. ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് പീരുമേട് താലൂക്കിലെയും ജില്ലയിലെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും സമകാലിക സംഭവങ്ങളും ഉൾപ്പെടുത്തി 'പോരാട്ടത്തിൻെറ നാൾവഴികൾ' ചരിത്ര പ്രദർശനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. രണ്ടിന് സമ്മേളന നഗരിയിൽ സ്ഥാപിക്കുന്നതിനുള്ള പതാക, കൊടിമരം, കപ്പി-കയർ ദീപശിഖ ജാഥകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആരംഭിക്കും. മൂന്നിന് രാവിലെ ഒമ്പതുതു മണിക്ക് എ.കെ. ദാമോദരൻ നഗറിൽ (ഹോളിഡേ ഹോം) പ്രതിനിധി സമ്മേളനം ആരംഭിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ മുതൽ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളന നഗറിൽ ടൂറിസം സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്്ഘാടനം ചെയ്യും. അഞ്ചിന് വൈകീട്ട് മൂന്നിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യും. സ്വാഗതസംഘം ഭാരവാഹികളായ ആർ. തിലകൻ, കെ.എസ്. മോഹനൻ, ജി. വിജയാനന്ദ്, എം.കെ. മോഹനൻ, എൻ. സദാനന്ദൻ, കെ.ജെ. ദേവസ്യ, കെ.എം. സിദ്ദീഖ്, വി.ഐ. സിംസൻ, പി. രാജൻ, എൻ. സാബു എന്നിവരുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.